നിയന്ത്രണംവിട്ട കാര്‍ മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ചു മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പെരുമ്പിലാവില്‍ നിയന്ത്രണംവിട്ട കാര്‍ മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പിലാവ് പ്രിയദര്‍ശനി സ്റ്റോപ്പിന് സമീപം ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നിരുന്ന മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു