24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam ഇഫ്താര്‍ സംഗമവും മദ്രസ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടന്നു

ഇഫ്താര്‍ സംഗമവും മദ്രസ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടന്നു

ആല്‍ത്തറ ടൗണ്‍ മസ്ജിദില്‍ ഇഫ്താര്‍ സംഗമവും വിസ്ഡം മദ്രസ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കലും നടന്നു.
ചടങ്ങില്‍ ശിഹാബ് എടക്കര ‘പരലോക കോടതി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മസ്ജിദ് ഇമാം അബ്ദുല്‍ വാഹിദ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച മദ്രസ പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മൊമെന്റോ വിതരണവും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.എം.ജമാലുദ്ദീന്‍ നിര്‍വഹിച്ചു. ടൗണ്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മാജിദ് സലഫി പട്ടാമ്പി, ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.എം.ബാദുഷ, അബ്ദുല്‍ ലത്തീഫ് പുന്നയൂര്‍ക്കുളം തുടങ്ങീ മസ്ജിദ് ഭാരവാഹികളും വിസ്ഡം ആല്‍ത്തറ ശാഖ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!