25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന്‍ സഹായം തേടുന്നു

പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന്‍ സഹായം തേടുന്നു

കേച്ചേരി ആയമുക്കില്‍ വാടക വീട്ടില്‍ താമസിക്കുന്ന കുന്നത്ത് വീട്ടില്‍ അബ്ദുള്‍ അസീസാണ് ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം തേടുന്നത്. നിര്‍ധന കുടുംബാഗമായ 62 വയസുള്ള അബ്ദുള്‍ അസീസിന് ടൈപ്പ് 2 പ്രമേഹമാണ് ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ കാലില്‍ പഴുപ്പ് കയറി ഗുരുതരമായ അവസ്ഥയിലാണുള്ളത്. മൂന്ന് മാസം മുമ്പാണ് പഴുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തിയെങ്കിലും കാല്‍ മുറിച്ച് നീക്കണമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.തുടര്‍ന്ന് എരുമപ്പെട്ടി നെല്ലുവായിലെ സ്വകാര്യ ക്ലിനിക്കില്‍ കിടത്തി ചികിത്സിക്കുകയാണ്. അസുഖത്തിന് കുറവുണ്ടെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുകയാണ് വരുന്നത്. ചികിത്സയ്ക്കും മറ്റു ചിലവിനുമായി ഒരു ദിവസം 10000 രൂപയോളം ചിലവ് വരുന്നുണ്ട്.

ADVERTISEMENT
error: Content is protected !!