26 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആശുപത്രിയുടെ നിര്‍മാണ സൈറ്റില്‍ കവര്‍ച്ച

കുന്നംകുളം താലൂക്ക് ആശുപത്രിയുടെ നിര്‍മാണ സൈറ്റില്‍ കവര്‍ച്ച

105

 

കുന്നംകുളം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പണി നടക്കുന്ന സൈറ്റിലെ ഇലക്ട്രിക്കല്‍ സ്റ്റോര്‍ റൂമില്‍ അതിക്രമിച്ച് കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന സൈറ്റിലാണ് കവര്‍ച്ച നടന്നത്. ഏകദേശം 2ലക്ഷത്തി 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5:45 നും ശനിയാഴ്ച രാവിലെ 7:00 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. സ്റ്റോര്‍ റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വിലപിടിപ്പുള്ള വയറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സൈറ്റ് സൂപ്പര്‍വൈസറായ കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി സച്ചിന്‍ ലാല്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ വാസുദേവന്‍ ഓട്ടുപാറയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ADVERTISEMENT
error: Content is protected !!