28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ ആദരിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ ആദരിച്ചു

 

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ദലിത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നിര്‍വ്വഹിച്ചു. കുന്നംകുളം ലിവാ ടവറില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ രക്ഷാധികാരി ഡോ. ഭീം ജയരാജ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. ദലിത് സംരക്ഷണ സമിതി ചെയര്‍മാന്‍ ടി.കെ. ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ.രാധാകൃഷ്ണന്‍, അഡ്വ.പ്രദീപ് തളിക്കുളം, അഡ്വ പ്രദീപ് ചാലക്കുടി, അഡ്വ.ചൊവ്വല്ലൂര്‍ വിജയന്‍, എം.എസ്.വിനോദ്, പപ്പന്‍ വെണ്‍മനാട്, എന്‍.ആര്‍. രാമദാസ്, പി.സി. താരബാബു, സി.ബി രാധിക എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!