25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു

എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു. നിസാര പരിക്കേറ്റ കാര്‍ യാത്രക്കാരായ ചാവക്കാട് മുതുവട്ടൂര്‍ ഏനുവീട്ടില്‍ ഫിറോസ്(55), റഫീദ(47), ഫൈഹ (18) എന്നിവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ മങ്ങാട് ചാത്തംകുളം റോഡിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.വടക്കാഞ്ചേരിയില്‍ നിന്നും ചാവക്കാട്ടേക്ക് പോകുയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് മറുവശത്തുള്ള വീട്ടുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.ഓടിക്കൂടിയോ പ്രദേശവാസികളും നാട്ടുകാരും കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്.കാറിന്റെ മുന്‍വശവും വീട്ടുമതിലും തകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!