വായന വാരാചരണത്തോടനുബന്ധിച്ച് ഐ.സി.എ സ്‌കൂളില്‍ സംഘടിപ്പിച്ച വായന ദിനാചരണ പരിപാടികള്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഫാത്തിമ അഫിത വായനദിന പ്രതിജ്ഞ ചൊല്ലി. ഐ.സി എ അക്കാദമിക് കണ്‍വീനര്‍ എം.കെ സിദീഖ് വിശിഷ്ടാതിഥിക്ക് ഉപഹാരം നല്‍കി ആദരിച്ചു. കവിതാലാപനം, പുസ്തകാസ്വാദനം, പുസ്തകപരിചയം തുടങ്ങിയ പരിപാടികള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ വായനാദിന മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. വായനാസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂള്‍ വിവിധ പദ്ധതികള്‍ക്കും തുടക്കമിട്ടു.



