കാഞ്ഞിരമുക്ക് എം.ജി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാല സന്ദര്‍ശിച്ചു. വായനശാലയിലെ വിവിധ വിഭാഗങ്ങള്‍ , പുസ്തകങ്ങളുടെ ക്രമീകരണം, അംഗത്വ നടപടികള്‍ എന്നിവയെക്കുറിച്ച് സെക്രട്ടറി റോയ്‌സണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. കുട്ടികള്‍ താളിയോലകള്‍ പരിചയപ്പെട്ടു. സന്ദര്‍ശനത്തിന് പ്രധാനാധ്യാപിക ഷൈജി തമ്പി, അധ്യാപകരായ സിബിന്‍ വര്‍ഗ്ഗീസ്, റസീന.സി.എ., സൂര്യഹരി എന്നിവര്‍ നേതൃത്വം നല്‍കി.



