25.9 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Erumapetty സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

 

സി.പി.ഐ.എം. പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍, സംയോജിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കര്‍ഷകസംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി, ടി.വി. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മരത്തംകോട് ഹൈസ്‌കൂളിന് സമീപമുള്ള കര്‍ഷകന്‍ ഗോപിയുടെ 65 സെന്റ് കൃഷിയിടത്തിലാണ് പച്ചക്കറികൃഷി ചെയ്യുന്നത്. ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ.എം. നൗഷാദ്, കെ.കെ മണി, സുഗിജ സുമേഷ്, എന്നിവര്‍ സംസാരിച്ചു. കെ.എ തങ്കപ്പന്‍ , പോള്‍സണ്‍ താം, ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍, വിജയന്‍ മാസ്റ്റര്‍, ഷീജ മണി, കര്‍ഷകസംഘം പന്നിത്തടം മേഖല സെക്രട്ടറി വി. ശങ്കരനാരായണന്‍, പ്രസിഡന്റ് എം. കെ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!