നാഷ്ണല്‍ ഗ്രേപ്പ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് ഫിര്‍ദൗസിന് സ്വര്‍ണം

ഹരിയാനയില്‍ നടന്ന 17-ാമത് ജി.എഫ്.ഐ നാഷ്ണല്‍ ഗ്രേപ്പ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ നോ-ജി മൈനസ് 100 കിലോഗ്രാം വിഭാഗത്തില്‍ ആദൂര്‍ തോന്നല്ലൂര്‍ സ്വദേശിയായ മുഹമ്മദ് ഫിര്‍ദൗസ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടി. കുന്നംകുളം വിവേകാനന്ദ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫിര്‍ദൗസ്. തോന്നല്ലൂര്‍ കൊട്ടിലിങ്ങല്‍ ഹനീഫ-സെഫിയ ദമ്പതികളുടെ മകനാണ്.