25.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നടന്നു

വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നടന്നു

 

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി.സൂര്യ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിജി സാബു, പഞ്ചായത്ത് അംഗങ്ങളായ എ.വിജയന്‍, മുഹമ്മദ് മോനു, പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല, അസി:കൃഷി ഓഫീസര്‍ എം.ബാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് കെ.ശ്യാം, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ 400 തൈകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!