25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kunnamkulam കേരളത്തിലെ ആദ്യ എം പി എല്‍ എസ് സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ് വര്‍ക്ക് നേട്ടം...

കേരളത്തിലെ ആദ്യ എം പി എല്‍ എസ് സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ് വര്‍ക്ക് നേട്ടം സ്വന്തമാക്കി സിസിടിവി

കേരളത്തിലെ ആദ്യ എം പി എല്‍ എസ് സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ് വര്‍ക്ക് എന്ന നേട്ടം സ്വന്തമാക്കി കുന്നംകുളം സിസിടിവി.സിസിടിവി എം പി എല്‍ എസ് സേവന പ്രഖ്യാപനവും തിരുവോണ സമ്മാനോത്സവം 2026 ഉദ്ഘാടനവും തിങ്കളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.വിശ്വാസത്തിന്റെ കരുത്തും സേവന മികവിന്റെ പാരമ്പര്യവും കൈമുതലാക്കി, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ ആശയവിനിമയ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മുന്നേറുന്ന സിസിടിവി, മറ്റൊരു ചരിത്രനേട്ടത്തിന് കൂടി തുടക്കം കുറിക്കുകയാണ്.അതിവേഗവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കരുത്തേകുന്ന എം പി എല്‍ എസ് സാങ്കേതികവിദ്യ സ്വായത്തമാക്കിയ കേരളത്തിലെ ആദ്യ സബ് ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ്വര്‍ക്ക് എന്ന അഭിമാന നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026 ആഗസ്റ്റ് 03-ന്, തിങ്കളാഴ്ച രാവിലെ 10.00 മണിക്ക്, ചൂണ്ടല്‍ ഐ.എം.എ. ഹാളില്‍ നടക്കും.ഈ ചരിത്രപ്രധാനമായ ചടങ്ങില്‍, സിസിടിവി എം പി എല്‍ എസ് സേവന പ്രഖ്യാപനം, തിരുവോണ സമ്മാനോത്സവം 2026 ഉദ്ഘാടനം, അരലക്ഷത്തിലധികം ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ എന്ന അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനം എന്നിവയും നടക്കും. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ.സി.സി.എല്‍ എം.ഡി അനില്‍ മംഗലത്ത് എം.പി.എല്‍.എസ്. പ്രഖ്യാപനം നടത്തും. തിരുവോണ സമ്മാനപദ്ധതി ഉദ്ഘാടനം കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷും, അരലക്ഷം ബ്രോഡ്ബാന്റ് വരിക്കാര്‍ എന്ന നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തൃശ്ശൂര്‍ കേരളവിഷന്‍ എം.ഡി. ടി.ജയപ്രകാശും നിര്‍വ്വഹിക്കും. കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ , അനുബന്ധ സ്ഥാപനങ്ങള്‍, വിവിധ ബ്രോഡ്ബാന്റ് സേവന ദാതാക്കള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംസാരിക്കും. സിസിടിവി ഡയറക്ടര്‍ എന്‍.വി.അബ്ദുസമദ് സ്വാഗതവും, ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍ നന്ദിയും പറയും.ചടങ്ങ് ചാനലിലൂടെയും, യൂട്യൂബിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ കെ.സി. ജോണ്‍സണ്‍, ചെയര്‍മാന്‍ കെ ആര്‍ അനന്തരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെഎം എഡ്വിന്‍, കെ സി ജോസ്, ജനറല്‍ മാനേജര്‍ പി.ഡി. സേവിയര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!