30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കലോത്സവത്തിന് തുടക്കമായി

ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കലോത്സവത്തിന് തുടക്കമായി

56

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവത്തിന് തുടക്കമായി. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ സ്‌കറിയ ഒ ഐ സി അധ്യക്ഷനായ യോഗത്തില്‍ പ്രശസ്ത സിനി ആര്‍ട്ടിസ്റ്റും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അനില സി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ പഠനത്തോടൊപ്പം കലാപരമായ കഴിവുകളും നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാംദാസ് എം സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജിനിഷ ജോണ്‍, സ്‌കൂള്‍ ലീഡര്‍ അക്വീന ലിയാഷ കൊള്ളന്നൂര്‍ , അസിസ്റ്റന്റ് സ്‌കൂള്‍ ലീഡര്‍ അലന്‍ കൃഷ്ണ പി വി തുടങ്ങിയവര്‍ സംസാരിച്ചു. ആറ് വേദികളിലായി രണ്ടു ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുന്നത് .

 

ADVERTISEMENT
error: Content is protected !!