അകലാട് കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം: സൈക്കിള്‍ യാത്രികന് പരിക്ക്.മന്ദലാംകുന്ന് താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി 34 വയസുള്ള പിന്റുവിനാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൊയ്തീന്‍പള്ളിക്ക് സമീപം കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കുപറ്റിയ സൈക്കിള്‍ യാത്രികനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.



