കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കുപറ്റി. സെന്ററിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനവും പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ 6.15 നാണ് അപകടം ഉണ്ടായത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡില്‍ സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. തൊടുപുഴ ഉടുമന്നൂര് സ്വദേശികളായ 65 വയസുള്ള സാബു, 63 വയസുള്ള ശോഭ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. അപകടത്തില്‍ നിയന്ത്രണം വിട്ടക്കാര്‍ ഇടിച്ചുകയറി സെന്ററിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനവും പൂര്‍ണമായും തകര്‍ന്നു. അക്കികാവ് – കേച്ചേരി ബൈപ്പാസ് റോഡും പാലക്കാട്- ഗുരുവായൂര്‍ സംസ്ഥാനപാത കൂടിയായ കുന്നംകുളം – വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം. അപകടത്തില്‍ പരിക്കേറ്റവരെ പന്നിത്തടം യൂത്ത് വോയിസ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചു .ബൈപ്പാസ് റോഡ് നവീകരണത്തിന് ശേഷം പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.



