29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kunnamkulam സോബി സൂര്യഗ്രാമത്തിന്റെ രണ്ടാം ഓര്‍മ്മദിനം ഒക്ടോബര്‍ 4ന്

സോബി സൂര്യഗ്രാമത്തിന്റെ രണ്ടാം ഓര്‍മ്മദിനം ഒക്ടോബര്‍ 4ന്

32

നാടക പ്രവര്‍ത്തകനായ സോബി സൂര്യഗ്രാമത്തിന്റെ രണ്ടാം ഓര്‍മമ ദിനം ഒക്ടോബര്‍ 4 -ാം തിയ്യതി കാണിപ്പയ്യൂര്‍ ഐക്യ ആര്‍ട്ട് ഫാമില്‍ വെച്ച് സംഘടിപ്പിക്കും . അടുപ്പ് സാംസ്‌കാരിക കൂട്ടമാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പ്രമുഖ നാടക പ്രവര്‍ത്തകയായ നിധി എസ്. ശാസ്ത്രിയുടെ സമകാലിക നാടകവേദിയെ കുറിച്ചുള്ള പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.തുടര്‍ന്ന് ശാന്തി പ്രിയ അവതരിപ്പിക്കുന്ന ബാവുള്‍ സംഗീതവും തൃശൂര്‍ നാടകസംഘം അവതരിപ്പിക്കുന്ന നാടകം പാവങ്ങളും അരങ്ങേറും.ലോക ക്ലാസിക്കല്‍ നോവലായ വിക്തോര്‍ യൂഗോവിന്റെ പാവങ്ങളെ അടിസ്ഥാനപെടുത്തിയ നാടകമാണിത്.

ADVERTISEMENT
error: Content is protected !!