29.4 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam ദേശീയ പോഷണ്‍ മാ 2026 ; പെരുമ്പടപ്പ് ഐ.സി.ഡി.എസ് ‘പോഷണ്‍ വൈബ്’ സംഘടിപ്പിച്ചു

ദേശീയ പോഷണ്‍ മാ 2026 ; പെരുമ്പടപ്പ് ഐ.സി.ഡി.എസ് ‘പോഷണ്‍ വൈബ്’ സംഘടിപ്പിച്ചു

12

വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് പെരുമ്പടപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പോഷണ്‍ മാ 2026ന്റെ ഭാഗമായി ‘പോഷണ്‍ വൈബ്’ സംഘടിപ്പിച്ചു. പെരിയമ്പലം ബീച്ചില്‍ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര്‍ അധ്യക്ഷത വഹിച്ചു.കുട്ടികളുടെ സമഗ്ര വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് ആരോഗ്യ പരിശോധന, ബോധവല്‍ക്കരണ ക്ലാസ്, പോഷകാഹാര ഫുഡ് എക്‌സിബിഷന്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി കളിയിലൂടെയുള്ള പഠനരീതിയും ശ്രദ്ധേയമായി. സി.എച്ച്.സി മാറഞ്ചേരിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ സ്‌ക്രീനിങ്ങും അമ്മമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നല്‍കി.അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!