29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam സി ഐ എസ് സി ഇ തായ്ക്വോണ്ടോ മത്സരത്തില്‍ പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് അഭിമാന...

സി ഐ എസ് സി ഇ തായ്ക്വോണ്ടോ മത്സരത്തില്‍ പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് അഭിമാന നേട്ടം.

സി ഐ എസ് സി ഇ തായ്ക്വോണ്ടോ മത്സരത്തില്‍ പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് അഭിമാന നേട്ടം.
അണ്ടര്‍ 19 വിഭാഗത്തില്‍ ഓവര്‍ 68 വെയ്റ്റ് കാറ്റഗറിയില്‍ പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ദുര്‍ഗ പി സുനില്‍കുമാര്‍ രണ്ടാം സ്ഥാനവും അണ്ടര്‍ 14 വിഭാഗം ഓവര്‍ 41 വെയ്റ്റ് കാറ്റഗറി, അണ്ടര്‍ 35 വെയ്റ്റ് കാറ്റഗറി എന്നിവയില്‍ ഇഷാന്‍ ഷബാബ് കാസിം, ശിവനന്ദ് പി എസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൊള്ളാച്ചിയില്‍ വെച്ച് സെപ്റ്റംബര്‍ 8, 9, 10 തീയതികളിലായിരുന്നു മത്സരം. മത്സരത്തില്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ പങ്കെടുത്തു. കേരളത്തില്‍ 31 കുട്ടികള്‍ പങ്കെടുത്തതില്‍ 9 പേര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പാലയൂരിനെ പ്രതിനിധീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോജി വര്‍ഗ്ഗീസ് റ്റി ഒ ആര്‍ , വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിനോ ജോസഫ് റ്റി ഒ ആര്‍ , കായികാധ്യാപകരായ കല്യാണി എസ്സ് , അലക്‌സ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!