31.8 C
Kunnamkulam
Monday, October 26, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

19

ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കൊടിയേറ്റം നിര്‍വ്വഹിച്ചു. നവംബര്‍ 1-ാം തിയ്യതി ഞായര്‍ വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, പള്ളിക്കു ചുറ്റും പ്രദക്ഷണം, ആശിര്‍വാദം. തുടര്‍ന്ന് ദേശകാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ നടക്കും. 2-ാം തിയതി തിങ്കളാഴ്ച രാവിലെ 9:00ന് വി മൂന്നിന്മേല്‍ കുര്‍ബാന. വൈകീട്ട് 4:30നു പെരുനാള്‍ ആഘോഷകമ്മറ്റികളുടെ സമാപനവും തുടര്‍ന്ന് അങ്ങാടി ചുറ്റി കൊടിയും സ്ലീബായും, ആശിര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടാകുമെന്ന് വികാരി ഫാ. എഡ് വി സി. എം , കൈസ്ഥാനി എം. സി. റീഗന്‍, സെക്രട്ടറി സി. സി. വില്‍സന്‍ എന്നിവര്‍ അറിയിച്ചു.

 

 

ADVERTISEMENT
error: Content is protected !!