എരുമപ്പെട്ടി പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.വരണാധികാരിയുടെ നേതൃത്വത്തില്‍ സംഘം പ്രസിഡണ്ടായി അമ്പലപാട്ട് മണികണ്ഠനെ തെരഞ്ഞെടുത്തു.നാലാം തവണയാണ് അമ്പലപ്പാട്ട് മണികണ്ഠനെ തെരഞ്ഞെടുക്കുന്നത്. ഭരണസമിതി അംഗങ്ങളായ എം.എ ഉസ്മാന് , എം.കെ രഘു , സിജി ജോണ്‍, പി.എ ഷാജു, ജെയ്സണ്‍, എം.എം സലിം ,എം.സി ഐജു ,കെ. കരുണാകരന്, എ.വി ബിജു, കെ.ആര് രഞ്ജിത്ത് , സെഫീന അസീസ്, കെ.വി വിനീത എന്നിവര്‍ പങ്കെടുത്തു.



