മുല്ലക്കാട് ക്ഷേത്ര മൈതാനത്ത് ക്ഷേത്രം മേല്‍ശാന്തി എടമന കൃഷ്ണന്‍ നമ്പൂതിരി കാല്‍നാട്ടല്‍ നിര്‍വ്വഹിച്ചു. വിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ കടവാരത്ത്, സെക്രട്ടറി വത്സന്‍, പ്രജീഷ്, കുട്ടി നാരായണന്‍, ഭാസ്‌കരന്‍, അബ്ദുറഹ്‌മാന്‍, മുഹമ്മദ് മോനു, തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 22 ഞായറാഴ്ചയാണ് അതിഗംഭീരമായ ആലിക്കര മുഴുവന്‍ വിളക്ക് മഹോത്സവം നടക്കുന്നത്. താലം,ചെണ്ടമേളം, ഉടുക്കുകൊട്ട് എന്നീ വാദ്യമേള ഘോഷങ്ങളുമായി താലമേന്തിയ മാളികപ്പുറങ്ങളുടെയും, ഗജവീരന്മാരുടെ അകമ്പടിയോടുകൂടി 22 ന് വൈകീട്ട് മുലയംപറമ്പത്തുകാവ് ക്ഷേത്ര മൈതാനത്ത് നിന്നും ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി എട്ടോടെ മുല്ലക്കാട് ക്ഷേത്ര മൈതാനിയില്‍ പ്രവേശിക്കും. അന്നേദിവസം ഉച്ചയ്ക്ക് ക്ഷേത്ര പരിസരത്ത് പഞ്ചാരിമേളം അരങ്ങേറുന്നതാണ്. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ഭിക്ഷ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.



