കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എം.ഓവറോള്‍ പരീക്ഷയില്‍ ആറാം റാങ്കും, കോണ്‍സ്റ്റിറ്റിയൂഷന്‍ ലോയില്‍ രണ്ടാം റാങ്കും നേടിയ മങ്ങാട് പുത്തൂര്‍ വീട്ടില്‍ സ്റ്റെബിന്‍ വര്‍ഗീസിന്റെ ഭാര്യ ചില്‍സി സ്റ്റെബിനെ അഖിലേന്ത്യമഹിളാ അസോസിയേഷന്‍ എരുമപ്പെട്ടി വെസ്റ്റ് മങ്ങാട് യൂണിറ്റ് അനുമോദിച്ചു. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മേരി തോമസ് പൊന്നാട അണിയിച്ച് മെമൊന്റോ സമര്‍പ്പിച്ചു. സുമന സുഗതന്‍ അധ്യക്ഷയായി. കര്‍മ്മല ജോണ്‍സണ്‍, പി.എ.ബൈജു, ഷീജ സുരേഷ്, ഷീബ രാജേഷ്, ലത ഹരിദാസ്, റോസി പോള്‍, ശ്രീജാ രജീഷ്, സുനന്ദ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.



