30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Erumapetty വെള്ളറക്കാട് പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

വെള്ളറക്കാട് പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

16

വെള്ളറക്കാട് ഇടവക മധ്യസ്ഥനായ വിശുദ്ധഫ്രാന്‍സിസ്സേവിയറിന്റേയും വിശുദ്ധസെബസ്ത്യാനോസിന്റേയും പരിശുദ്ധകന്യകാമറിയത്തിന്റേയും തിരുനാളിന് തുടക്കമായി.ഇന്ന്രാവിലെ6.30ന് എരുമപ്പെട്ടി ഫൊറോന വികാരി ഫാദര്‍ ജോഷി ആളൂരിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുംകൂടുതുറക്കല്‍ ശുശ്രൂഷയുംപ്രെസുദേന്തിവാഴ്ചയുംനടന്നു.തുടര്‍ന്ന്ഇടവകയിലെയൂണിറ്റുകളിലെവീടുകളിലേക്കുള്ള വിശുദ്ധന്മാരുടെഅമ്പുവള എന്നിവ യൂണിറ്റ് പ്രസിഡന്റ്മാര്‍ക്ക് നല്‍കി. വെള്ളറക്കാട് പ്രവാസി കൂട്ടായ്മയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അരിവിതരണം നടത്തി.ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആന്‍സന്‍ പുത്തൂര്,പി.ജെ. ലൈജോ,പി.വി.ജോണി,സി.എ. വിന്‍സെന്റ്,എന്നിവര്‍ സന്നിഹിതരായിരുന്നു.ഇന്ന് രാത്രി 10.30 മുതല്‍യൂണിറ്റുകളില്‍നിന്നുള്ള അമ്പ് വളപ്രദക്ഷിണങ്ങള്‍പള്ളിയില്‍ എത്തിച്ചേരും.തുടര്‍ന്ന്‌സംയുക്തവാദ്യമേളത്തോടെ12മണിയോടുകൂടി സമാപിക്കും. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാദര്‍ ഗ്ലാഡ്രിന്‍ വട്ടക്കുഴി നിര്‍വ്വഹിച്ചു.ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ജെമി ജേക്കബ്, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ പി.ജെ.ബൈജു, സിജോ ജോസ്, എന്‍.പി.സേവി, എന്‍.ജെ.സേവി. കൈക്കാരന്‍ മാരായ വി.എല്‍.ജോര്‍ജ്, ടി.ഒ ജോസി,പി.എഫ്.റിന്റോ,സി.ജെ. അനുജിത്ത് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!