24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam ചെറായി യുവധാര സാസ്‌കാരിക നിലയം വായനശാല സെപ്റ്റംബര്‍ 21ന് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

ചെറായി യുവധാര സാസ്‌കാരിക നിലയം വായനശാല സെപ്റ്റംബര്‍ 21ന് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

69

 

നിര്‍മാണം പൂര്‍ത്തിയായ കിഴക്കെ ചെറായി യുവധാര സാസ്‌കാരിക നിലയം വായനശാല സെപ്റ്റംബര്‍ 21ന് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും.. സ്വന്തമായി
മൂന്നര സെന്റ് സ്ഥലം വാങ്ങിയ ശേഷം 800 ചതുരശ്ര അടിയില്‍ 14 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ലൈബ്രറി, വായനശാല, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിയടങ്ങുന്നതാണ് കെട്ടിടം. കിഴക്കേക്കര കളരിക്കാവിന് സമീപം നിര്‍മിച്ച കെട്ടിടം സെപ്തംബര്‍ 21,ശനി വൈകീട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും. മേഖലയിലെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര ദശകത്തിലേറെ കാലമായി നേതൃത്വം നല്‍കുന്ന യുവധാര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വിവിധ മത്സര പരീക്ഷ പരീശീലന കേന്ദ്രം എന്നിവയുടെ സൗജന്യ പരിശീലനം. കോണ്‍ഫറന്‍സുകള്‍ എഡ്യൂകേഷന്‍ സെന്റര്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുവാനുള്ള അവസരം ഒരുക്കും. ഉദ്ഘാടനം ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!