29.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Punnayurkulam അവിയൂര്‍ കണ്ണംചിറയില്‍ ഭീതി പരത്തി നീര്‍നായക്കൂട്ടം

അവിയൂര്‍ കണ്ണംചിറയില്‍ ഭീതി പരത്തി നീര്‍നായക്കൂട്ടം

38

പുന്നയൂര്‍ അവിയൂര്‍ കണ്ണംചിറയില്‍ ഭീതി പരത്തി നീര്‍നായക്കൂട്ടം വിഹരിക്കുന്നു. കനോലി കനാലിനോട് ചേര്‍ന്ന ഇടത്തോടുകളിലാണ് നീര്‍നായക്കൂട്ടത്തെ കണ്ടെത്തിയത്. നിരവധി യാത്രക്കാര്‍ രാത്രിയും പകലും വാഹനങ്ങളിലും, കാല്‍ നടയായും മറ്റും യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്. അവിയൂരില്‍ നിന്ന് കണ്ടുബസാര്‍ – തമ്പുരാന്‍പടി റോഡിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളിലേക്കും പോവാന്‍ ഉപയോഗിക്കുന്ന റോഡിന് സമീപത്തുള്ള ഇടതോട്ടില്‍ നീര്‍നായകൂട്ടത്തെ കണ്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.

 

ADVERTISEMENT
error: Content is protected !!