26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty മാധ്യമ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ എ.എം.റഷീദിനെ ആദരിച്ചു

മാധ്യമ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ എ.എം.റഷീദിനെ ആദരിച്ചു

55

മാധ്യമ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സി സി ടിവി റിപ്പോര്‍ട്ടറും എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റുമായ എ.എം. റഷീദിനെ വേലൂര്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ആദരിച്ചു. പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പൊന്നാട അണിയിച്ച് പുരസ്‌കാരം സമര്‍പ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കില്‍, സെക്രട്ടറി എം.ഡി.ജോസഫ്,പഞ്ചായത്ത് മെമ്പര്‍ ഷൈനി ഫ്രാന്‍സീസ്, സണ്ണി പുലിക്കോട്ടില്‍, മായ്ക്കാത്ത് ഗോവിന്ദന്‍കുട്ടി, സണ്ണി വടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!