28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കുന്നംകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

172

 

കുന്നംകുളത്തുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കുന്നംകുളത്തെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ പന്നികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പന്നികളില്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം പറഞ്ഞു. അതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുന്നംകുളത്തെ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് മറ്റ് ജില്ലകളിലേക്ക് പന്നികളെ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നതിനും, അവിടെ നിന്നുള്ള പന്നിയിറച്ചിയുടെ വിതരണം നിയന്ത്രിക്കുന്നതിനും, ഇറച്ചിക്കടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ ശിഖ സുരേന്ദ്രന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

 

ADVERTISEMENT
error: Content is protected !!