വേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യ ബോധവത്കരണം സംബന്ധിച്ച് മുഖാമുഖം എന്ന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ നേരിടുന്ന വിവിധ രോഗങ്ങളെ കുറിച്ചും മികച്ച ചികിത്സകളെ കുറിച്ചും പ്രശസ്ത സ്ത്രീ രോഗ വിദഗ്ദ്ധയും മെഡിക്കല്‍ ഓഫീസറുമായ ഡോക്ടര്‍ റോസ്‌ലിന്‍ സംസാരിച്ചു. രണ്ടാം വാര്‍ഡ് മെമ്പര്‍ പി.എന്‍. അനില്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ യു എച്ച് ഐ ഡി കാര്‍ഡ് നിര്‍മ്മാണവും ആരംഭിച്ചു. സാംക്രമിക രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെകുറിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രാജേഷ് ക്ലാസ് നയിച്ചു.
ADVERTISEMENT