വേലൂര്‍ മണിമലര്‍ക്കാവ് ക്ഷേത്രത്തിലെ ആയില്യപൂജ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ വന്‍ ഭക്തജനതിരക്ക്. രാവിലെ നടതുറന്നതോടെ മംഗല്യഭാഗ്യത്തിനും, സന്താന ലബ്ധിക്കും, സര്‍പ്പദോഷ പരിഹാരത്തിനും, നാഗ പ്രീതിക്കുമായി ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തി. പാലും നൂറും നല്‍കല്‍, അഭിഷേകങ്ങള്‍, നിവേദ്യങ്ങള്‍ എന്നീ പൂജകള്‍ക്കും ക്ഷേത്രത്തിലെ സര്‍പ്പകാവില്‍ ദര്‍ശനം നടത്താനും വലിയ തിരക്കാണ് ദൃശ്യമായത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വൈകുണ്ഠം നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനായി. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്, പ്രസിഡന്റ് ടി.കെ.ശിവരാമന്‍, സെക്രട്ടറി സുജീഷ് ആറുവത്തോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT