28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് അപകടം

കുന്നംകുളത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് അപകടം

215

കുന്നംകുളത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുന്നംകുളം – തൃശ്ശൂര്‍ റോഡിലെ സൈമണ്‍ കണ്ണാശുപത്രിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തൃശ്ശൂര്‍ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 6 പേര്‍ ഉണ്ടായിരുന്നതായി പറയുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!