ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി

 

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി പെരുന്നാള്‍ കൊടിയേറ്റം ഞായറാഴ്ച നടക്കും.സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് ദൈവമാതാവിന്റെ ജനനപെരുന്നാള്‍ എട്ടുനോമ്പാചരണം നടക്കുന്നത്.സെപ്തംബര്‍ ഒന്നാം തിയ്യതി മുതല്‍ എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ കുര്‍ബ്ബാന ,പകല്‍ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷ എന്നിവ നടക്കും. പള്ളി സ്ഥാപിച്ച പരിശുദ്ധ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടേയും ,ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവയുടേയും ഓര്‍മ്മ പെരുന്നാള്‍ ആചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടക്കും. സന്ധ്യ നമസ്‌ക്കാരത്തിന് ശേഷം 42 മത് എട്ടുനോമ്പ് സുവിശേഷയോഗത്തിന് തുടക്കമാവും. സെപ്തംബര്‍ അഞ്ചിന് രാത്രി ഒമ്പതിന് മുട്ടുകുത്തല്‍ വഴിപാട് ,ഏഴാം തിയ്യതി രാത്രി പ്രസിദ്ധമായ എട്ടുനോമ്പ് റാസ ,ദൈവമാതാവിന്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും. എട്ടിന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ,പ്രദക്ഷിണം ,നേര്‍ച്ചസദ്യ എന്നിവ നടക്കും. ആഗസ്റ്റ് 25 ന് ഞായറാഴ്ച രാവിലെ തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും തുടര്‍ന്ന് എട്ടു നോമ്പ് പെരുന്നാള്‍ കൊടിയേറ്റം നടത്തും.പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ഡില്‍ജോഏലിയാസ് കൂരന്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ 51 അംഗ കമ്മിറ്റി നേതൃത്യം നല്‍കും.

ADVERTISEMENT
Malaya Image 1

Post 3 Image