ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ കുന്നംകുളത്ത് മദര്‍ യോഹന്ന ചാരിറ്റബിള്‍ സൊസൈറ്റി കരുണാലയത്തില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കരുണാലയത്തിലെ അന്തേവാസികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി സംഘടിപ്പിച്ച ക്യാമ്പില്‍ വിദഗ്ധ ദന്തഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ദന്തപരിശോധനയും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാദര്‍. സ്റ്റീഫന്‍ ജോര്‍ജ് നിര്‍വഹിച്ചു. ജിന്നി കുന്നുവിള, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഡോ.ബബിത ഹരിപ്രസാദ് , സെക്രട്ടറി ഡോ.ജിജിന്‍ ജോയ് പനക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.ആശാഭവനിലെ അന്തവാസികള്‍ ഗാനങ്ങള്‍ ആലപിച്ചു.ആരോഗ്യ ബോധവല്‍ക്കരണ ചടങ്ങില്‍ ഡോ. സോന, സീനിയര്‍ ഡെന്റിസ്‌റ് ഡോ.ടി.രജീഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദന്തസംരക്ഷണം, വായയുടെ ശുചിത്വം, ദന്ത രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി.തുടര്‍ന്ന് നടന്ന ദന്തപരിശോധനയില്‍ കരുണാലയത്തിലെ അന്തേവാസികളുടെയും, ക്യാമ്പില്‍ പങ്കെടുത്തവരുടെയും പല്ലുകളുടെ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ഡെന്റല്‍ കെയര്‍ കിറ്റുകളും, മരുന്നുകളും വിതരണം ചെയ്തു. കരുണാലയത്തിലെ അന്തേവാസികളുടെ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദന്തസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനമായിട്ടാണ് ക്യാമ്പ് നടത്തിയത് എന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.



