25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ബാലഗോകുലം ഗുരുവായൂര്‍ ഗോകുലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാര്‍ഷികാഘോഷം നടത്തി

ബാലഗോകുലം ഗുരുവായൂര്‍ ഗോകുലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാര്‍ഷികാഘോഷം നടത്തി

45

ബാലഗോകുലം ഗുരുവായൂര്‍ ഗോകുലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാര്‍ഷികാഘോഷം നടത്തി. അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പരിപാടി സാഹിത്യകാരി സുനിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഉദ്ഘാടന സഭ, പ്രതിനിധിസഭ, ബാലസഭ, ചര്‍ച്ചാ സഭ താലൂക്ക് സഭ, സമാപനസഭ എന്നിങ്ങനെ വിവിധ സെഷനുകളിലായിട്ടാണ് ജില്ലാ വാര്‍ഷികം നടത്തിയത്. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ ജില്ലാ അധ്യക്ഷന്‍ കെഎം പ്രകാശന്‍ പതാക ഉയര്‍ത്തി.

ഗോകുല ജില്ലാ സമിതി അംഗം എ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. കെഎം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഉത്തര കേരളം സമിതി അംഗം കെ വി കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി കെ ശിവദാസ് വൃത്താവതരണവും നടത്തി. തുടര്‍ന്ന് നടത്തിയ വിവിധ സെഷനുകളില്‍ എം ആര്‍ പ്രമോദ്, പി ബി സുദേവ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കയ്യെഴുത്ത് മാസിക മത്സര ഫലപ്രഖ്യാപനവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!