27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കല്‍ തുടങ്ങി

പോര്‍ക്കുളം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കല്‍ തുടങ്ങി

45

പോര്‍ക്കുളം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കല്‍ തുടങ്ങി. സ്വയം തൊഴില്‍ സംരംഭത്തിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗത്തില്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗമാണ് ഈ വര്‍ഷത്തെ മരുന്ന് തെളിക്കലിന് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊങ്ങണൂര്‍ കാഞ്ഞിരപാടശേഖരത്തില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖില മുകേഷ് നിര്‍വ്വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ മണികണ്ഠന്‍, പരിശീലനം നേടിയ സുജ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഏക്കറൊന്നിന് 450 രൂപ നിരക്കിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തെളിക്കല്‍.

ADVERTISEMENT
error: Content is protected !!