ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ അശ്വതി മെമ്മോറിയല്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സംഘടിപ്പിച്ചു

28

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ അശ്വതി മെമ്മോറിയല്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സംഘടിപ്പിച്ചു. വായനശാല ഹാളില്‍ പ്രവാസി ക്ഷേമകാര്യ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എ.സി.പി സി.സുന്ദരന്‍ മുഖ്യാതിഥിയായി. വായനാശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ചു. സി.കെ രാധാകൃഷ്ണന്‍, നളിനാക്ഷന്‍ ഇരട്ടപ്പുഴ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി നിഴല്‍, മണികണ്ഠന്‍ ഇരട്ടപ്പുഴ, സതി ഭായ് എന്നിവര്‍ സംസാരിച്ചു.