30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam വടക്കേകാട് വൈലത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വടക്കേകാട് വൈലത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

208

വടക്കേകാട് വൈലത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോണിക്കടവില്‍ താമസിക്കുന്ന ഒല്‍പോത്ത് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന 28 വയസുള്ള പ്രജീഷ് ആണ് മരിച്ചത്. വീടിനോട് തൊട്ടടുത്ത പറമ്പിലെ മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നായരങ്ങാടി കള്ള് ഷാപ്പിലെ ജീവനക്കാരന്‍ ആയിരിന്നു പ്രജീഷ്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടക്കേകാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT
error: Content is protected !!