അക്കിക്കാവ് ഓട്ടോ പാർക്കിലെ ഓട്ടോ തൊഴിലാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. തിപ്പലശ്ശേരി ലക്ഷംവീട് പരേതനായ കരിയൻ മകൻ സുരേഷ് (52) ആണ് മരിച്ചത്.വെള്ളിയാഴ്ച പാർക്കിലെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഓട്ടോ തൊഴിലാളിയെ നെഞ്ച് വേദനയെ തുടർന്ന് അർദ്ധ രാത്രിയോടെ തന്നെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സുരേഷ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വർഷങ്ങളായി അക്കിക്കാവ് ഓട്ടോ പാർക്കിലെ ഓട്ടോ തൊഴിലാളിയായിരുന്നു.അമ്മ പരേതയായ കുറുമ്പ.ഭാര്യ. ചന്ദ്രിക.സംസ്ക്കാരം ഞായറാഴ്ച രാവിലെ 8 ന് ചെറുതുരുത്തി ശാന്തി തീരത്ത്.
ADVERTISEMENT