മുണ്ടത്തിക്കോട് ഡി.വി.എല്‍.പി സ്‌കൂളില്‍ പുതുതായി പണിത പ്രവേശന കവാടം, കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റും കവയിത്രിയുമായ ഗീത ദിവാകരന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ആര്‍ ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി ചെയര്‍പേഴ്‌സന്‍ ഇ സുമതിക്കുട്ടി, മുന്‍ എസ് എസ് ജി ചെയര്‍മാന്‍ രാജു മാരാത്ത്, ബാലമുരളി മാസ്റ്റര്‍, പ്രധാന അദ്ധ്യാപിക വി സരസ്വതി, സ്‌കൂള്‍ മാനേജര്‍ കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച തോപ്പില്‍ കണ്ണനെ ചടങ്ങില്‍ ആദരിച്ചു. 18,19,20,21 തീയതികളില്‍ നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ വേദി കൂടിയാണ് ഡി വി എല്‍ പി സ്‌കൂള്‍.
ADVERTISEMENT