പഞ്ചാവാദ്യ കലാകാരനും, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ കെ. ഗോപാലകൃഷ്ണന് നാടിന്റെ ആദരം. പഞ്ചവാദ്യ കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തീകരിച്ചതിനാണ് മുണ്ടത്തിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ ഗോപാലകൃഷ്ണനെ ആദരിച്ചത്. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മേളപ്രമാണി കിഴക്കുട്ട് അനിയന്‍ മാരാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. പൗരാവലിയുടെ ഉപഹാരം സമര്‍പ്പിച്ചു. കേളത്ത് കുട്ടപ്പമാരാര്‍, സുമതിക്കുട്ടി ടീച്ചര്‍,പരക്കാട് തങ്കപ്പ മാരാര്‍,നഗരസഭ വൈസ് ചെയര്‍മാന്‍ ഷീല മോഹന്‍ തുടങ്ഹി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ശിഷ്യന്‍മ്മാര്‍ പഞ്ചവാദ്യം അവതരിപ്പിച്ചു.