ജില്ല സ്‌കൂള്‍ ഒളിമ്പിക്‌സിന് കുന്നംകുളത്ത് തുടക്കം.
കായിക ലോകത്ത് പുതിയ വേഗവും ഉയരവും കുറിക്കാന്‍ കൗമാര താരങ്ങള്‍ മാറ്റുരയ്ക്കുന്ന കായികമാമാങ്കത്തിന് കുന്നംകുളം ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കില്‍ തുടക്കം കുറിച്ചു.രാവിലെ എ സി മൊയ്തീന്‍ എംഎല്‍എ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സന്‍ സീത രവിന്ദ്രന്‍ അധ്യക്ഷയായി.വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ അജിതകുമാരി പതാക ഉയര്‍ത്തി.ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.ചൊവ്വ രാവിലെ 6.30ന് പന്നിത്തടത്ത് നിന്ന് ക്രോസ് കണ്‍ട്രി മത്സരം ആരംഭിക്കും. കുന്നംകുളം ഗവ. ബോയ്സ് ഗ്രൗണ്ടിന് മുന്‍വശം സമാപിക്കും. 60 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും മത്സരിക്കും. ഹാമര്‍ ത്രോ മത്സരങ്ങള്‍ ബഥനി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക.
21, 22, 23 തീയതികളിലായി നടക്കുന്ന മേളയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 99 ഇനങ്ങളിലായി 2100 താരങ്ങള്‍ പങ്കെടുക്കും. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഓവറോള്‍ ട്രോഫിക്ക് പുറമെ മികച്ച സ്‌കൂളിനും ട്രോഫി സമ്മാനിക്കും.
ജില്ല സ്‌കൂള്‍ ഒളിമ്പിക്‌സിന് കുന്നംകുളത്ത് തുടക്കം.
ADVERTISEMENT