27.5 C
Kunnamkulam
Monday, August 10, 2026
Home Bureaus Kunnamkulam ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനാവശ്യമായ ആനകളുടെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി

ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനാവശ്യമായ ആനകളുടെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി

11

ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനാവശ്യമായ ആനകളുടെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കുന്നംകുളം മേഖലാ സമ്മേളനം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു.നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.സോമശേഖരന്‍ അധ്യക്ഷനായി.ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ്, ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ജില്ലാ പ്രസിഡണ്ട് എ.എ.കുമാരന്‍, പി കെ രാമകൃഷ്ണന്‍, സുരേഷ് കുമാര്‍ കോട്ടകുറുമ്പ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കുന്നംകുളം മേഖലയുടെ പുതിയ ഭാരവാഹികളായ ടി സോമശേഖരന്‍ പ്രസിഡണ്ട്, സുനീഷ് അയിനിപ്പുള്ളി സെക്രട്ടറി, സുരേഷ് കോട്ടകുറുമ്പ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!