കുന്നംകുളം ഉപജില്ല അത് ലറ്റിക് മീറ്റ് ല്‍ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈ സ്‌കൂള്‍ സെക്കന്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

 

2024 – 2025 കുന്നംകുളം ഉപജില്ല അത് ലറ്റിക് മീറ്റ് ല്‍ 167 പോയിന്റുമായി കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈ സ്‌കൂള്‍ സെക്കന്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.21 സ്വര്‍ണ്ണ മെഡല്‍, 10 സില്‍വര്‍ മെഡല്‍, 9 വെങ്കല മെഡല്‍ എന്നിങ്ങനെ 40 മെഡലുകള്‍ കരസ്ഥമാക്കി. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ റിഫ, നന്ദന,സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഫാത്തിമ ഫിദ സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ശ്രേയസും വ്യക്തിഗത ചാമ്പ്യന്‍ ഷിപ് നേടി. ജൂനിയര്‍ ബോയ്‌സ്,സബ് ജൂനിയര്‍ ഗേള്‍സ്, സബ് ജൂനിയര്‍ ബോയ്‌സ് എന്നീ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അല്‍ അമീന്‍ നേടി.സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് സ്‌കൂള്‍ അഡ്മിന്നിട്രേറ്റര്‍ അബ്ദുള്‍ ഗനി ് ഉല്‍ഘാടനം ചെയ്തു. ഒവറോള്‍ ചാമ്പ്യന്‍മാരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫിസിക്കല്‍ ട്രയ്‌നര്‍ മാരായ ശരീഫ് , സ്മിത എന്നിവര്‍ക്കും കേക്ക് മുറിച്ച് മധുരം നല്‍കി . ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ രജനി , പി ടി എ പ്രസിഡന്റ് ജമാല്‍ കരിക്കാട്, പി ടി എ മെമ്പര്‍ റാഫി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും നടത്തി

ADVERTISEMENT
Malaya Image 1

Post 3 Image