29.2 C
Kunnamkulam
Saturday, August 29, 2026
Home Bureaus Kunnamkulam മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തംക്കൊളുത്തി പ്രകടനം നടത്തി

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തംക്കൊളുത്തി പ്രകടനം നടത്തി

49

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണെന്ന് ആക്ഷേപിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടും കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തംക്കൊളുത്തി പ്രകടനം നടത്തി. ഗുരുവായൂര്‍ റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി കുന്നംകുളം പോലീസ് സ്റ്റേഷനു മുന്‍പില്‍ സമാപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി. ബി.രാജീവ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ഐ. ഇട്ടി മാത്യു, കെ.സി.ബാബു, ബിജോയ് ബാബു, കോണ്‍ഗ്രസ് നേതാക്കളായ കെ. ജയശങ്കര്‍, നെല്‍സണ്‍ ഐപ്പ് , വാസു കോട്ടോല്‍, ബിജു സി ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!