25.2 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കുന്നംകുളം എന്‍.ആര്‍.ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു

കുന്നംകുളം എന്‍.ആര്‍.ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു

155

കുന്നംകുളം എന്‍.ആര്‍.ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ കുന്നോളം പൊന്നോണം എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷം അജ്മാനിലെ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്നു. യു.എ.ഇ. പൗരനും, ഗ്രാന്റ് ഹോള്‍ മാനേജറുമായ അബ്ദുള്‍ റഹ്‌മാന്‍ അല്‍ റൈസി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഓണസദ്യയോടെ തുടങ്ങിയ ചടങ്ങില്‍ യു.എ.ഇയിലെ വിവിധ കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള പ്രസിദ്ധ റാപ്പ് സംഗീത ബാന്‍ഡ് എം.എച്ച്.ആര്‍ സംഗീത പരിപാടി അവതരിപ്പിച്ചു. പ്രസിഡന്റ് സുനില്‍ കല്ലായില്‍ അധ്യക്ഷനായി. ഓണം പ്രോഗ്രാംസ് കണ്‍വീനര്‍ ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രോഹിത് റോഷന്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!