25.2 C
Kunnamkulam
Thursday, September 3, 2026
Home Bureaus Erumapetty സേവന ഗ്രാമോത്സവം – 24 സമാപിച്ചു

സേവന ഗ്രാമോത്സവം – 24 സമാപിച്ചു

60

സേവന ഗ്രാമീണ വായനശാലയും സേവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പതിമൂന്നാമത് സേവന ഗ്രാമോത്സവം – 24 സമാപിച്ചു. കടങ്ങോട് കിഴക്കുമുറിയില്‍ ഓഗസ്റ്റ് 21 ന് ആരംഭിച്ച തായംകളി മത്സരത്തില്‍ 32 ടീമുകളില്‍ നിന്നും പെരുമ്പിലാവ് പുഷ്പ ടീം ഒന്നാം സ്ഥാനവും വെള്ളത്തേരി താഹീര്‍ ടീം രണ്ടാം സ്ഥാനവും നേടി. തായംകളി മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച ബഷീര്‍ പെരുമ്പിലാവ്, ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ അക്കം നേടിയ രാജേഷ് തിപ്പലൂര്‍ എന്നിവരെ അനുമോദിച്ചു. ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സംഘാടക സമിതി രക്ഷാധികാരി പി. എസ് പ്രസാദ് വിതരണം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സി.വി സുഭാഷ് അധ്യക്ഷത വഹിച്ചു. കെ.എസ് സതീഷ്, അനീഷ് കുമാര്‍, കെ.കെ വിനീഷ്, സംഘാടക സമിതി കണ്‍വീനര്‍ പി.ബി വിഷ്ണു, സി.ആര്‍ മനോജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!