26.2 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ ‘സ്വച്ഛതാ ഹി സേവ’ ഇവന്റ് ലോഞ്ചിങ് നടന്നു

കുന്നംകുളം നഗരസഭയില്‍ ‘സ്വച്ഛതാ ഹി സേവ’ ഇവന്റ് ലോഞ്ചിങ് നടന്നു

91

സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 യുടെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ പ്രോഗ്രാം ഇവന്റ് ലോഞ്ചിങ് കുന്നംകുളം നഗരസഭ അങ്കണത്തില്‍ വെച്ച് നടത്തി. ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് നഗരസഭാ തല ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ ഇനം ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുന്നംകുളം നഗരസഭയിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൊതു ശുചീകരണം, വിദ്യാര്‍ഥികള്‍ക്കായുള്ള മാലിന്യസംസ്‌കരണ പഠനവും മത്സരയിനങ്ങളും ഉള്‍പ്പെടെ വ്യത്യസ്തമായ ക്യാമ്പയിനുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!