28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Punnayurkulam അവസാന നിമിഷം വരെ ഉദ്വേഗം ; അവസാനം നാട്ടികയെ മറികടന്ന് കപ്പടിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ

അവസാന നിമിഷം വരെ ഉദ്വേഗം ; അവസാനം നാട്ടികയെ മറികടന്ന് കപ്പടിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ

32

അവസാനനിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും, ഉദ്യേഗങ്ങള്‍ക്കൊടുവില്‍ 2 പോയിന്റിന്റെ മാത്രം ലീഡില്‍ കിരീടം നിലനിര്‍ത്തി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂള്‍. 4 സ്വര്‍ണ്ണം 10 വെള്ളി 9 വെങ്കലം ഉള്‍പ്പെടെ സ്വന്തമാക്കി 59 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ സ്ഥാനം നിലനിര്‍ത്തിയത്. മീറ്റിന്റെ ആദ്യദിവസം മുതല്‍ മുന്നില്‍ നിന്നിരുന്ന നാട്ടിക ഫിഷറീസ് സ്‌കൂള്‍ 57 പോയിന്റോടെ റണ്ണറപ്പുകളായി. മീറ്റിന്റെ സമാപന ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന മത്സരഫലങ്ങളാണ് ശ്രീകൃഷ്ണയെ തുണച്ചത്. ഉച്ചവരെ 8 പോയിന്റിന്റെ ലീഡ് നിലനിര്‍ത്തിയ നാട്ടിക അന്തിമഫലം വന്നതോടെ രണ്ട് പോയിന്റിന് പിന്നിലായി. ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ച്ചയായി കിരീടം നേടുന്ന ശ്രീകൃഷ്ണ വലിയ ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജില്ലാകായികമേളയിലാണ് കിരീടം നേടി വീണ്ടും തങ്ങളുടെ പ്രതാപം തെളിയിച്ചത്. ജമ്പ് , ത്രോ ഇനങ്ങള്‍ക്കൊപ്പം ട്രാക്കിലും പുലര്‍ത്തിയ മികവാണ് ശ്രീകൃഷ്ണയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഓവറോള്‍ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്.

ADVERTISEMENT
error: Content is protected !!