ന്യൂ ഇയര്‍ സമ്മാന നറുക്കെടുപ്പ് കൂപ്പണ്‍ പ്രകാശനവും ആദ്യ വിതരണവും നടത്തി

ചിറമനെങ്ങാട് ശിവശക്തി പൂരാഘോഷ കമ്മിറ്റി നടത്തുന്ന ന്യൂ ഇയര്‍ സമ്മാന നറുക്കെടുപ്പ് കൂപ്പണ്‍ പ്രകാശനവും ആദ്യ വിതരണവും ചിറമനെങ്ങാട് ശ്രീ പാലഞ്ചേരി ശിവക്ഷേത്ര പരിസരത്ത് നടത്തി. ശിവശക്തി കമ്മിറ്റി പ്രസിഡന്റ് എം.കെ സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കുന്നമ്പത്തുകാവ് ക്ഷേത്ര സമിതി സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ കൈനാട്ട്, കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പന പാലാഞ്ചേരി ക്ഷേത്രസമിതി സെക്രെട്ടറി സി.എം രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. വി.കെ ശശികുമാര്‍, വി.ഡി ഗോപകുമാര്‍, പി.വി ഹരിദാസ്, പി മോഹനന്‍, അനിയന്‍ നായര്‍, ജീതു കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. 2025 ജനുവരി 12 നാണ് നറുക്കെടുപ്പ്

ADVERTISEMENT
Malaya Image 1

Post 3 Image