26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുര്യാക്കോസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു

കുര്യാക്കോസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു

കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ 14, 15 തിയ്യതികളിലായി ആചരിച്ചു. ജൂലൈ 14ന് വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്‌കാരവും തുടര്‍ന്ന് പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണവും ഉണ്ടായി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍ ഉറുമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. സ്റ്റീഫന്‍ ജോര്‍ജ്, ഫാ. പത്രോസ് ജി. പുല്‍ക്കോട്ടില്‍, ഫാ. വി. എം. സാമുവല്‍, ഫാ. ടി.സി. ജേക്കബ്, ഫാ. റിനുമോന്‍ വര്‍ഗീസ്, വികാരി ഫാ. മാത്യൂസ് കെ ബര്‍സൗമ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടന്നു. 15ന് രാവിലെ 6:30 ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായി. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!