മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി മരത്തംകോട് ഫെസ്റ്റിന് ചൊവ്വാഴ്ച്ച തുടക്കമാകും. നാല് മണി മുതല്‍ മരത്തംകോട് അമ്പലംപള്ളിക്ക് സമീപം നടക്കുന്ന ഫെസ്റ്റ്,നവംബര്‍ മൂന്നു വരെ ഉണ്ടാകും. കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷണശാലകള്‍, വ്യത്യസ്ത ഇനം ഐസ്‌ക്രീം പാര്‍ലറുകള്‍, ഫാന്‍സി കടകള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമാകും. വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ പെരുന്നാള്‍ ദിനങ്ങളില്‍ മുഴുവന്‍ സമയപ്രവര്‍ത്തനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ADVERTISEMENT